Monday, December 23, 2013

വീണ്ടും ഒരു യാത്രാ വിവരണം

ഒരു നീണ്ട യാത്ര കഴിഞ്ഞ് ഉറക്കം എണീറ്റ് കിടക്കയിൽ കിടക്കുമ്പോൾ പോയ വഴികളെല്ലാം മനസ്സിലൂടെ ഓർമ വരുന്നു.  കൂടാതെ യാത്രക്കിടയിൽ ഞങ്ങളുടെ ഇടയിൽ ഉണ്ടായ കൊച്ചു കൊച്ചു തമാശകൾ. എല്ലാം നഷ്ടമായ പോലെ, ഇനി എന്നാണാവോ അടുത്ത യാത്ര ?

ജിദ്ദയിൽ നിന്നും ഒക്ടോബർ 14  വൈകുന്നേരം ഏഴു മണിക്ക് തുടങ്ങിയ യാത്ര അവസാനിച്ചത് 18  രാവിലെ 4 മണിക്കായിരുന്നു. നേരേ പോയത് തായിഫിലേക്ക്. ഹജ്ജ് സമയം ആയതുകൊണ്ട് തായിഫ് റോഡിലേക്ക് കയറാൻ കുറച്ച് പണിപ്പെടേണ്ടി വന്നു. അര മണിക്കൂറിലെ ചുറ്റലിനുശേഷം തായിഫിലെക്കുള്ള ചുരം കയറി തുടങ്ങി.

തായിഫിൽ നിന്നും ഖമിസ് മുശൈത് റോഡിൽ കയറി 40 കിലോമീറ്റെർ പോയി കഴിഞ്ഞപ്പോൾ ആണ് "രാനിയ" എന്ന സ്ഥലത്തേക്ക് തായിഫിൽ നിന്നും റിയാദ് റോഡിലൂടെ ആണ് പോകേണ്ടത് എന്ന് കൂടെയുള്ള കൂട്ടുകാരന്റെ അളിയൻ വിളിച്ചു പറഞ്ഞു തന്നത്. വണ്ടി തിരിച്ച് ഞങ്ങൾ വീണ്ടും തായിഫിലെക്ക് തിരിച്ചു.






തായിഫിൽ നിന്നും 368 കിലോ മീറ്റെർ ദൂരം താണ്ടി രാവിലെ 5 മണിക്ക് രാനിയയിൽ എത്തി.  യാത്ര രാത്രി ആയതുകൊണ്ട് വഴിയിലെ കാഴ്ചകൾ ഒന്നും കാണാൻ കഴിഞ്ഞില്ല. നേരെ ഒരു ഹോട്ടലിൽ മുറിയെടുത്തു. ഹോട്ടലിൽ  റിസെപ്ഷനിൽ ജോലി ചെയ്യുന്നയാൾ പറഞ്ഞതനുസരിച്ച് ഉടനെ അടുത്തുള്ള ഗ്രൌണ്ടിലേക്ക് പെരുന്നാൾ നമസ്ക്കാരത്തിനു പോയി.  നമസ്ക്കാര ശേഷം കുറച്ച് സമയം ഉറങ്ങാൻ കിടന്നു.

ഉറങ്ങി എണീറ്റപ്പോൾ റൂമിൽ കൂടെയുള്ള കൂട്ടുകാരന്റെ രാനിയയിൽ ജോലി ചെയ്യുന്ന അളിയൻ ഞങ്ങളെ കാണാൻ വന്നിരിക്കുന്നു. അയാളുമായി കുറെ സമയം സംസാരിച്ചിരുന്നു. ഉച്ച ഭക്ഷണത്തിന് ഹോട്ടൽ കണ്ടുപിടിക്കാനും രാനിയ അങ്ങാടി കാണിച്ചു തരാനും അളിയൻ  ഞങ്ങളെ ഒരുപാട് സഹായിച്ചു. ഉച്ച ഭക്ഷണം കഴിച്ച് അളിയനോട് യാത്ര പറഞ്ഞ് ഞങ്ങൾ ബിഷയിലെക്കു യാത്ര തിരിച്ചു.

രാനിയയിൽ നിന്നും ബിഷയിലെക്കുള്ള 166 കിലോ മീറ്റർ  ഒന്നര മണിക്കൂർകൊണ്ട് എത്തി. ചെറിയൊരു ടൌണ് ആണ് ബിഷ. സൌദിയുടെ സാമ്പത്തിക അടിത്തറ ബിഷ കണ്ടാൽ തിരിച്ചറിയും. ധാരാളം നിർമ്മാണ ജോലികൾ നടക്കുന്നു. റോഡിനു ഏറു വശവും പൂക്കളും പുല്ലും വെച്ച് നഗരം മോഡി പിടിപ്പിച്ചിരിക്കുന്നു.




പോകുന്ന വഴിയില തന്നെ എന്റെ കമ്പനി നിർമ്മാണ ജോലി ഏറ്റെടുത്ത ബിഷ പോലീസ് സ്റ്റെഷനും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.



വൈകുന്നേരം ഖമിസ് മുശൈതിൽ എതാനുള്ളത് കൊണ്ട് ബിഷയിലെ കാഴ്ചകൾ പെട്ടന്ന് കണ്ടു തീർത്തു. ഖമിസ് മുശൈതിൽ കൂട്ടുകാരന്റെ പന്ത് കളിയുണ്ട്.  കളി കഴിഞ്ഞ് അവനെയും കയറ്റി വേണം ഞങ്ങളുടെ ഖമിസ് മുശൈതിൽ നിന്നുള്ള യാത്ര തുടരാൻ.






രാത്രി കുറെ വൈകിയാണ് പന്ത് കളി തീർന്നത്. കളിക്ക് ശേഷം ഖമിസ് മുശൈതിൽ ജോലി ചെയ്യുന്ന എന്റെ അയൽവാസി ബാബുവിന്റെ റൂമിലാണ് അന്ന് രാത്രി ഉറങ്ങിയത്. ഖമീസ് മുശൈതിലെ പേരുകേട്ട ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് മന്തി വാങ്ങിയാണ് ബാബു ഞങ്ങളെ സൽക്കരിച്ചത്.




രാവിലെ ബാബുവിനോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് ഖമിസ് മുശൈതിൽ നിന്നും അബഹ വഴി അൽ സൂതയിലേക്കാണ് ഞങ്ങൾ നേരെ പോയത്. ഖമിസ് മുശൈതിൽ നിന്നും 58 കിലോമീറ്റെർ ആണ് അൽ സൂതയിലേക്ക്. സൗദിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നാണ് അൽ സൂത.  ഈ കാരണം കൊണ്ട് തന്നെയാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതും. അൽ സൂതയിലെ മറ്റൊരു ആകർഷണം രണ്ട് മലകൾക്കിടയിലുള്ള റോപ് വേയാണ്. 80 റിയാൽ ആണ് റോപ് വേയിൽ കയറാനുള്ള ഫീസ്‌.  പെരുന്നാൾ അവതി ആയതുകൊണ്ട്  ധാരാളം സഞ്ചാരികൾ വരിയായി റോപ് വേ യിൽ കയറാൻ നിൽക്കുന്നു. അര മണിക്കൂർ നെരത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ഊഴമായി. ഒരിക്കൽ കയറിയിട്ടുണ്ടെങ്കിലും ഈ പ്രാവശ്യം കുറച്ച് പേടി തോന്നി. താഴൊട്ട് നോക്കിയാൽ പാറക്കല്ലുകൾ ഉയർന്ന് നില്ക്കുന്ന മലകൾ, മലകൾക്കിടയിൽ മഴക്കാലത്ത് വെള്ളം ഒഴുകുന്ന ഒരു അരുവിയുടെ അടയാളം. 













ഉച്ചക്ക് മൂന്ന് മണി ആയപ്പോഴേക്കും അൽ സൂതയിൽ മഞ്ഞ് പരക്കാൻ തുടങ്ങിയിരുന്നു.

ഞങ്ങൾ യാത്ര അവസാനിച്ചു ജിദ്ദയിലേക്ക് മടങ്ങാൻ ഒരുങ്ങുപോൾ ആണ് എനിക്ക് ജീസാനിലുള്ള ഫർസാൻ ദ്വീപ്‌ ഓർമ്മയിൽ വന്നത്. ഫർസാൻ കൂടി കാണാനുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ കൂടെയുള്ളവർ എതിരൊന്നും പറഞ്ഞില്ല.


(അൽ സൂതയിൽ നിന്നും ജീസാനിലെക്കുള്ള യാത്ര വിവരണം സമയം കിട്ടുമ്പോൾ എഴുതാം)

Tuesday, October 1, 2013

മരുഭൂമിയിലൂടെ ഒരു യാത്ര

സെപ്റ്റംബർ 23 സൗദി നാഷണൽ ഡേ ആയിരുന്നു ഞങ്ങളുടെ മരുഭൂമിയിലൂടെയുള്ള കാർ സവാരി.

തലേ ദിവസം ഒരു കൂടുകാരന്റെ കല്യാണ പാർടി ഉണ്ടായിരുന്നു.  പാർട്ടി കഴിഞ്ഞ് പുലർച്ചയാണ് വന്ന് കിടന്നത്. ഉറക്കം മതിയാകാതെ പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുമ്പോൾ ആണ് കൂട്ടുകാർ കാർ സവാരിക്ക് പോകാൻ വേണ്ടി വിളിച്ചത്.

ജിദ്ദയില്നിന്നും 30 കിലൊമീറ്റെർ അകലെ ബഹറയിലേക്കാണ് ഞങ്ങൾ പോയത്. മരുഭൂമിയിലേക്ക് കയറുന്ന ഭാഗത്ത് മണലിലൂടെ ഓടിക്കുന്ന മോട്ടോർ ബൈകുകൾ വാടകക്ക് കൊടുക്കാൻ നിർത്തി ഇട്ടിരിക്കുന്നു.  60 റിയാൽ ആണ് മണിക്കൂറിന് അവർ വാടക വെടിക്കുന്നത്.

കുറച്ച് കൂടി മോന്നോട്ടു പോയപ്പോൾ കാറിന്റെ ചക്രത്തിലെ കാറ്റ് കുറക്കാൻ വണ്ടി നിർത്തി.  മണലിലൂടെ വണ്ടി പോകാൻ ചക്രത്തിൽ 15 - 10 (psi) എയർ ആണ് വേണ്ടത് എന്ന് അവിടെ നിൽക്കുന്ന സുഡാനി ഞങ്ങളോട് പറഞ്ഞ്.  അയാൾ പറഞ്ഞ പ്രകാരം ചക്രത്തിലെ കാറ്റ് ഒഴിച്ച് വിട്ട് ഞങ്ങൾ മോന്നോട്ടു നീങ്ങി.




കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര. ഉച്ച ആയതു കൊണ്ട് നല്ല വെയിൽ ഉണ്ട്. എങ്കിലും മരുഭൂമിയിൽ ഇത്ര ദൂരം യാത്ര ആദ്യമായത് കൊണ്ട് ഞങ്ങൾ എല്ലാവരും നന്നായി ആസ്വദിച്ചു.  ജിദ്ദയിൽ നിന്നും വളരെ അടുത്തായിട്ടും ഇതിന് മുൻപ് ഇവിടെ എത്തിയില്ലല്ലോ എന്ന് എല്ലാവരും പരസ്പരം ചോദിച്ചു.  എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...!!!












സൂര്യാസ്തമയം കണ്ട് മടങ്ങുമ്പോൾ, ജീവിത യാത്രയിൽ മനസ്സിൽ സൂക്ഷിക്കാൻ പുതിയൊരു ഏട് കൂടി കിട്ടിയ സന്തോഷത്തിലായിരുന്നു.

Saturday, September 21, 2013

കടൽ യാത്ര

ഒരിക്കൽ എന്റെ കൂട്ടുകാരുമൊത്ത് ഒരു സൗദി പൌരന്റെ സ്പീഡ് ബോട്ടിൽ നടുക്കടലിൽ മീൻ പിടിക്കാൻ പോയി.  


അന്നാണ് കടൽ എന്താണെന്ന് ശരിക്കും മനസ്സിലാകുന്നത്‌ . നടുക്കടലിൽ എത്തിയപ്പോൾ ഇരിക്കുന്നിടതുനിന്നും എഴുനേറ്റ് ചുറ്റും ഒന്ന് നോക്കി, എവിടെ നോക്കിയാലും വെള്ളംമാത്രം .  ഇച്ചിരി പേടി തോന്നിയെങ്കിലും ദൈര്യം കൈവിടാതെ മിണ്ടാതെ  അവിടെത്തന്നെ  ഇരിന്നു.  അകതൊട്ട് പോകും തോറും, എൻറെ കൂട്ടുകാരിൽ ചിലർക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. ഒരാൾ നേരത്തെ ചർദ്ദി  തുടങ്ങിയിരുന്നു.  ചർദ്ദിക്കുന്നുടെങ്കിലും അയാള്ക്കയിരുന്നു കടലിൽ പോകാൻ കൂടുതൽ താല്പര്യംകുറച്ചു കഴിഞ്ഞപ്പോള്കടലിനോട് പൊരുത്തപെട്ടിട്ടെന്തോ എല്ലാവരും ആരോഗ്യം വീണ്ടെടുത്തു.  ഞങ്ങളുടെ കൂടെ മീൻ പിടിക്കാൻ വന്ന ആള്ക്കും സൗദി പൗരനും ഒരു കുഴപ്പവുമില്ല

ഈ സമയമെല്ലാം സൗദി ബോട്ട് സ്പീഡിൽ ആഴകടലിലേക്ക് പായിച്ച്കൊണ്ടേ ഇരിന്നു .  

കുറച്ചു ദൂരം പോയപ്പോൾ ബോട്ട് ഒരു സ്ഥലത്ത് നിർത്തി സൗദി പൌരൻ പറഞ്ഞു ഇവിടെ മീൻ പിടിക്കാമെന്ന്.  എല്ലാവരും ചൂണ്ടയിടാൻ തുടങ്ങി, ഒരു ചൂണ്ട എന്റെ കയ്യിലും തന്നു. ഒരു സത്യം അന്ന് ഞങ്ങൾക്ക് കുറെ മീന്കിട്ടിയിരുന്നു. അഹങ്കാരത്തോടെ പറയട്ടെ ഞാനും പിടിച്ചു ഒരു മീനിനെ.  



പിടിച്ച മീനിനെ പൊരിക്കാൻ പോയതും അത് വായിൽ വെക്കാൻ പറ്റാത്ത രീതിയിൽ കരിച്ചതും എല്ലാം അതിനു ശേഷമുള്ള കാര്യങ്ങൾ. ഓർക്കുമ്പോൾ ഇന്നും ചിരിവരും.

കടലിനോടുള്ള പ്രേമം അന്ന് തുടങ്ങിയതാ, പിന്നെ ഞാൻ നിർത്തിയിട്ടില്ല, സമയം കിടുപോഴെല്ലാം കടലിൽ പോകാറുണ്ട് .  ഒരു ചെറിയ കുട്ടിയെ പോലെ കടലിലേക്കും നോക്കി പകചിരിന്നിട്ടുണ്ട്.  

കടലിലേക്ക് വെറുതെ നോക്കി ഇരിക്കാൻ തന്നെ എന്ത് രസാ...എവിടെ നോക്കിയാലും വെള്ളം മാത്രം. ദൂരെ നോക്കിയാൽ  ആകാശം കടലിൽ മുട്ടിയിട്ടുണ്ടോ എന്ന് തോന്നാം. എന്നാ അവിടെ ചെന്ന് ആകാശത്തെ ഒന്ന് തൊടാം എന്ന് വിജാരിചാലോ അതും നടക്കില്ല.  ആകെക്കൂടി നമുക്ക് എത്തും പിടിയും കിട്ടാത്ത കാര്യങ്ങൾ പടച്ചോൻ ഒരു സംഭവം തന്നെ അല്ലെ ?



Tuesday, September 17, 2013

സുഹൃത്തിനു വേണ്ടി

ഇന്നത്തെ അത്രതന്നെ ഫുട്ബോളിനോട് അവനു വലിയ ഇഷ്ടം ഉണ്ടായിരുന്നില്ല അന്ന്ഇന്ന് ഫുട്ബോൾ കളി എന്ന് പറഞ്ഞാൽ അവനു ജീവനാണ്. ഫുട്ബോൾ കളിയെ ഇത്ര സ്നേഹിക്കാൻ അവനൊരു കാരണം ഉണ്ട്. അവന്റെ ആദ്യ പ്രണയം  തുടങ്ങിയത് ഒരു ഫുട്ബോൾ കളി നടക്കുന്ന കാലത്താണ്.  

അന്നൊക്കെ ഗ്രൌണ്ടിലേക്ക് കളിക്കാൻ പോകുന്ന സമയമായാൽ മനസ്സിന് വല്ലാത്തൊരു സന്തോഷമായിരുന്നത്രേഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നും അല്ലഗ്രൌണ്ടിലേക്ക് പോകുന്ന വഴിയിലാണ് അവളുടെ വീട്.  രണ്ടുപേരും പരസ്പരം ഒന്ന് നോക്കുംഅവനെ കാണാൻ വേണ്ടി അവളും എന്നും വീടിന്റെ ഉമ്മരപടിയിൽ വന്നു നില്ക്കുമായിരുന്നത്രേ.  ഒരു നോട്ടത്തിലൂടെ ആയിരുന്നു   രണ്ടു വർഷത്തോളം അവരുടെ പ്രണയം.

രണ്ടു വർഷത്തിനു ശേഷം അവളുടെ വീടിനടുത്തുള്ള അവളുടെ കൂട്ടുകാരിയുടെ  കല്യാണം ഉറപ്പിച്ചുകല്യാണ തലേന്നു എന്തായാലും തന്റെ മനസ്സിലുള്ളത് അവളോട്തുറന്നു പറയാൻ അവൻ തീരുമാനിച്ചു. അവളെ തനിച്ചൊന്നു കിട്ടാൻ വേണ്ടി അവസരവും കാത്ത് അവൻ വീടിനു ചുറ്റും കുറെ നടന്നു. ഒടുവിൽ അവൾ കല്യാണ വീട്ടിൽ നിന്നും തനിയെ അവളുടെ വീട്ടിലേക്ക് തിരിച്ചു നടക്കുന്ന വഴിയിൽ വെച്ച് അവർ കണ്ടു മുട്ടി. ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ രണ്ടു പേരും പരസ്പരം നോക്കി നിന്നു. ഒടുവിൽ ദൈര്യം സംഭരിച്ച് രണ്ടു വര്ഷത്തോളം മനസ്സിൽ സൂക്ഷിച്ച തൻറെ പ്രണയം അവളോട്പറയാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും ആരോ വരുന്ന കാലൊച്ച കേൾക്കുന്നു. ഇരുട്ടിൽ ആളെ വെക്തമായി കാണുന്നില്ല.  അവൾ പെട്ടന്ന് തിരിഞ്ഞോടി അവളുടെ വീട്ടിലേക്ക് കയറി. തന്റെ സ്നേഹം തുറന്നു പറയാൻ പറ്റാത്ത സങ്കടത്തിൽ അവനും ഇരുട്ടിൽ നടന്നകന്നു.

സംഭവത്തിനു ശേഷം അവളുടെ ഒരു വിവരവും അവനു അറിയാൻ കഴിഞ്ഞില്ല.  കുറച്ചു മാസങ്ങള്ക്ക് ശേഷം അവൻ ജോലി അന്വേഷിച്ചു വിദേശത്തേക്ക് പോയി. വിദേശത്തുള്ള സമയത്ത് അവളുടെ വിവാഹം കഴിഞ്ഞു എന്ന് ആരോ അവനോട് പറഞ്ഞു.

പിന്നീട്  അവർ തമ്മിൽ കാണുന്നത് കുറെ വർഷങ്ങൾക്ക് ശേഷം അവൻ ഒരിക്കൽ അവധിക്ക് നാട്ടിൽ വന്ന സമയത്താണ്. അവിടെ വെച്ച് അവൾ പറഞ്ഞപ്പോൾ ആണ് അവൻ അറിയുന്നത്, അന്ന് രാത്രി പിന്നിൽ നിന്നും നടന്നു വന്നത് അവളുടെ അച്ഛൻ ആയിരുന്നെന്നും  പിന്നീട് അരിക്കലും അവളെ വീട്ടിൽ നിന്നും പുറത്തു വിട്ടില്ലെന്നും ദൃതി പിടിച്ച് അവളുടെ കല്യാണം നടത്തുകയായിരുന്നു എന്നും.


മനസ്സിൽ സങ്കടവും കുറ്റബോതവും കാരണം എന്ത് പറയണം എന്നറിയാതെ അയാൾ തിരിഞ്ഞു നടക്കുമ്പോൾ, നിറഞ്ഞ മിഴികളോടെ അവൾ അവനെ തന്നെ നോക്കി നിന്നു.